പ്രൊഫസർ എം കെ സാനുവിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ സാനു സമഗ്ര സംഭാവന പുരസ്കാരം പ്രശസ്ത എഴുത്തുകാരി ഡോ. എം ലീലാവതിക്ക് സമ്മാനിച്ചു. കൊച്ചിയിലെ വസതിയിലെത്തി പിണറായി വിജയനാണ് ഒരു ലക്ഷം രൂപയും ശില്പവും കീർത്തി പത്രവും അടങ്ങുന്ന പുരസ്കാരം നൽകിയത്

കൊച്ചി: പ്രൊഫസർ എം കെ സാനു മാഷിന്‍റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാനു സമഗ്ര സംഭാവന പുരസ്കാരം എഴുത്തുകാരി എം ലീലാവതി ടീച്ചർക്ക് സമ്മാനിച്ചു. ലീലാവതി ടീച്ചറുടെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും, ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത ശില്പവും കീർത്തി പത്രവുമാണ് പുരസ്കാരമായി നൽകിയത്. സാനു സാംസ്കാരിക കേന്ദ്രം പ്രസിഡണ്ട് എൻ എസ് മാധവൻ, സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player