ചേര്‍ത്തല: ട്രെയിനില്‍ നിന്നും വീണ് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍‍ഡ് ശ്രീരാഗം വീട്ടില്‍  രവിദാസന്‍പിള്ള (54) ആണ് മരിച്ചത്.  ട്രെയിനില്‍ യാത്രക്കാരുടെ തിരക്കായിരുന്നതിനാല്‍ വാതിലിന് സമീപം നില്‍ക്കുമ്പോള്‍ പെട്ടെന്ന് വാതില്‍ അടഞ്ഞ് ട്രെയിനില്‍ നിന്നും താഴെ വീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം 6.30-ഓടെ ചാലക്കുടിക്ക് സമീപമായിരുന്നു സംഭവം. ഇന്ത്യന്‍ കോഫി ഹൗസിന്‍റെ കോട്ടയം വൈഎംസിഎയ്ക്കു സമീപമുള്ള ഷോപ്പിന്‍റെ മാനേജരായ രവിദാസന്‍പിള്ള തൃശൂര്‍  ഓഫീസില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.