ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ വാര്‍ഷികാഘോഷം 'ചിലമ്പൊലി '23'
ഐ.ഡി.എ കേരള സംസ്ഥാനത്തെ 39 ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് 22 ടീമുകള്‍ കലാ പ്രകടനങ്ങള്‍ നടത്തി.

ഇന്ത്യൻ ഡെന്‍റൽ അസോസിയേഷന്‍റെ കേരളത്തിലെ ശാഖയുടെ വാര്‍ഷിക സാംസ്കാരിക ഫെസ്റ്റിവൽ 'ചിലമ്പൊലി '23' വര്‍ണാഭമായ ചടങ്ങുകളോട് നടന്നു. കൊച്ചിയിലെ ഐ.എം.എ ഹൗസ് ആയിരുന്നു വേദി. ഒക്ടോബര്‍ 29-ന് ആണ് പരിപാടി സംഘടിപ്പിച്ചത്. ഐ.ഡി.എ ഗ്രേറ്റര്‍ കൊച്ചി ബ്രാഞ്ചായിരുന്നു പരിപാടിക്ക് ആതിഥ്യം വഹിച്ചത്.
അരൂര്‍ എം.എൽ.എ ദലീമ ജോജോ സാംസ്കാരിക ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഇതിന് പിന്നാലെ ഐ.ഡി.എ കേരള സംസ്ഥാനത്തെ 39 ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് 22 ടീമുകള്‍ കലാ പ്രകടനങ്ങള്‍ നടത്തി.
മുഖ്യാതിഥിയായി എത്തിയത് ഗായകൻ ബിജു നാരായണൻ ആണ്. മിസിസ് കേരള 2023 ആനീ മാമ്പിള്ളി, സിനിമാതാരം സഞ്ചു സനിച്ചെൻ തുടങ്ങിയ സെലിബ്രിറ്റികളും പരിപാടിയുടെ ഭാഗമായി. ഐ.ഡി.എ കൊച്ചി ആണ് മത്സരങ്ങളിലെ ഓവറോള്‍ പെര്‍ഫോമൻസ് പുരസ്കാരം നേടിയത്. ഐ.ഡി.എ കൊടുങ്ങല്ലൂര്‍ രണ്ടാമത് എത്തി. മൂന്നാം സ്ഥാനം നേടിയത് ഐ.ഡി.എ ആറ്റിങ്ങൽ.