കഴിഞ്ഞ മാസം ജയിലിൽ നിന്ന് ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ കൈനാട്ടിയിലും വൈത്തിരിയിലും 15 ഓളം കടകൾ കുത്തി തുറന്ന് മോഷണശ്രമം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കൽപ്പറ്റയിലും വിശ്വരാജ് മോഷണശ്രമം നടത്തി
മാനന്തവാടി: ജയിലിൽ നിന്ന് ഇറങ്ങി വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ കടകളും വീടുകളും കുത്തി തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിലായി. പുൽപ്പള്ളി ഇരുളം മണൽവയൽ കളിപറമ്പിൽ വിശ്വരാജ് (40) നെയാണ് മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വയനാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലായി വിശ്വരാജിനെതിരെ 50 ഓളം കേസുണ്ട്.
കഴിഞ്ഞ മാസം ജയിലിൽ നിന്ന് ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ കൈനാട്ടിയിലും വൈത്തിരിയിലും 15 ഓളം കടകൾ കുത്തി തുറന്ന് മോഷണശ്രമം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കൽപ്പറ്റയിലും വിശ്വരാജ് മോഷണശ്രമം നടത്തി. തുടർന്ന് ഇയാൾ മാനന്തവാടിയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സഹായത്തോടെ വലയിലാക്കുകയുമായിരുന്നു.
വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായി കണ്ടെത്തിയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധന വിധേയമാക്കി വിശ്വരാജ് ആണെന്ന് ഉറപ്പ് വരുത്തി ആശുപത്രി അധികൃതരുടെ അനുമതിയോടെയാണ് മാനന്തവാടി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിശ്വരാജിനെ കസ്റ്റഡിയിൽ എടുത്തത്. മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കൽപ്പറ്റ പൊലീസിന് പ്രതിയെ കൈമാറുകയും ചെയ്തു. എഎസ്ഐ മോഹൻദാസ്, സിപിഒമാരായ നിഥിൻ, അജീഷ് കുനിയിൽ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
ജയിലില്‍ നിന്നിറങ്ങിയത് ഒരാഴ്‍ച്ച മുമ്പ്, കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ വെള്ളംകുടി ബാബു വീണ്ടും പിടിയില്‍
കൊല്ലം: കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ കുപ്രസിദ്ധ മോഷ്ട്ടാവിനെ പൊലീസ് പിടികൂടി. ചണ്ണപ്പേട്ട സ്വദേശിയായ വെള്ളംകുടി ബാബുവിനെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായായ ബാബു, ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങിയത്. കവര്‍ച്ചയ്ക്കായി കൊണ്ടുവന്ന ഉളി, പാര, ടോര്‍ച്ച്, കയ്യുറ എന്നിവ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
വെഞ്ഞാറമൂട്ടില്‍ ഇരട്ട അപകടം: ഒരു കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു, മറ്റൊന്ന് കാറുമായി കൂട്ടിയിടിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍പ്പെട്ടു. തേമ്പാമൂട്ടിലും ആലന്തറയിയലുമാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. ആലന്തറയിൽ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കുപറ്റി. വെഞ്ഞാറമൂട് നിന്നും കിളിമാനൂരിലേയ്ക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വെഞ്ഞാറമൂട് ഫയര്‍ സര്‍വീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തേമ്പാമൂട്ടിൽ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. 30 പേര്‍ക്ക് പരിക്കുപറ്റി. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
