തലശ്ശേരി സ്വദേശി അമൽ പ്രമോദ് (27) ആണ് മരിച്ചത്. ബാംഗ്ലൂരിൽ നിന്ന് പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിൽ എത്തിയതായിരുന്നു 

കണ്ണൂർ: കണ്ണൂരില്‍ ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കൂത്തുപറമ്പിനടുത്ത നീർവ്വേലി എൽ പി സ്കൂ‌ളിന് സമീപമാണ് ദാരുണ അപകടം ഉണ്ടായത്. തലശ്ശേരി വാടിയിൽ പീടിക പുറേരിയിലെ അമൽ പ്രമോദാണ് മരിച്ചത്. 27 വയസായിരുന്നു. ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ തോട്ടി തെന്നി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അമൽ പിറന്നാൾ ആഘോഷത്തിന് അച്ഛന്റെ സഹോദരിയുടെ നീർവ്വേലിയിലെ വീട്ടിലെത്തിയതായിരുന്നു.

YouTube video player