വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി
കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂർ കാവിൽ വീട്ടിൽ ഫർഹത്തിന്റെ 35 ദിവസം പ്രായമായ മകൾ അൻസിയയാണ് മരിച്ചത്. മുലപ്പാൽ നൽകുമ്പോൾ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. തീക്കുനി സ്വദേശി അർഷാദാണ് പിതാവ്. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
മതപഠനശാലയിലെ അസ്മിയയുടെ ദുരൂഹ മരണം, അന്വേഷണത്തിന് 13 അംഗ സംഘം; ബാലരാമപുരത്ത് ബിജെപി പ്രതിഷേധം
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി
അതേസമയം മാർച്ച് മാസത്തിൽ സമാനമായൊരു സംഭവം ഇടുക്കി ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തെന്ന വാർത്ത ഏവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം ഉണ്ടായത്. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ ബെൻ എന്നിവരാണ് അന്ന് മരിച്ചത്. ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ലിജയും മകൻ ബെനും കിണറ്റിൽ ചാടി മരിച്ചത്. പാല് കുടിക്കുന്നതിനിടെ മുലപ്പാൽ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചതിന് പിന്നാലെ ലിജ കടുത്ത മനസിക സംഘര്‍ഷത്തിലായിരുന്നു. വീട്ടിലെ 40 അടിയോളം താഴ്ച്ചയുള്ള കിണറിലേക്കാണ് ലിജ മകനുമായി ചാടിയത്. ഉടന്‍ തന്നെ പീരുമേടില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി. ഇരുവരെയും പുറത്തെടുത്തു. അപ്പോഴേക്കും ഇരുവർക്കും ജീവൻ നഷ്ടമായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
