ആലപ്പുഴ: പുളിങ്കുന്ന് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പടക്ക നിര്‍മാണശാലകളിലുണ്ടായ തീപ്പിടിത്തതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പുളിങ്കുന്ന് എട്ടാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ചിറയില്‍ ഷീല (48) ആണ് മരിച്ചത്. 

പൊള്ളലേറ്റ ഷീല ആറ് മാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്ന് രാവിലെ ആശുപത്രിയില്‍ വച്ച് മരണം സംഭവിച്ചു. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ മാര്‍ച്ച് 20-നാണ് അപകടമുണ്ടായത്. 

പിന്നീട് നടത്തിയ അന്വേഷണത്തില്‍ നിര്‍മാണശാല ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്തിരുന്ന നിര്‍മാണശാലകളിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ തൊഴിലാളികളായ 10 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.