Inspection conducted  part of the Christmas New Year special drive  65 liter country liquor seized 

ഇടുക്കി/ആലപ്പുഴ: ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ ഇടുക്കിയിലും ആലപ്പുഴയിലുമായി 43 ലിറ്റർ ചാരായവും 210 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) നെബു എസി യുടെ നേതൃത്വത്തിൽ മാങ്കുളം ഭാഗത്ത്‌ നിന്നും 22 ലിറ്റർ ചാരായവും 210 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാളെ അറസ്റ്റ് ചെയ്തു. 

മാങ്കുളം മുള്ളൻമട സ്വദേശി സജി(44)യാണ് അറസ്റ്റിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സിജുമോൻ കെഎൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, അജിത്.ടി.ജെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ.കുഞ്ഞുമോന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ കാർത്തികപ്പള്ളി പത്തിയൂർ സ്വദേശി ബിനുവിനെ 21 ലിറ്റർ ചാരായവുമായി പിടികൂടി. കേസ് പിടിച്ച സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ആന്റണി.കെ.എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.സുരേഷ്, പി.യു.ഷിബു, ജോർജ് പൈവ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.ബിജു എന്നിവരുമുണ്ടായിരുന്നു.

വീടിന്റെ അടുക്കളയിൽ പരിശോധന നടത്തി എക്സൈസ്; പിടിച്ചത് ചാരായവും വാറ്റ് ഉപകരണങ്ങളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം