Asianet News MalayalamAsianet News Malayalam

ഹോട്ടൽ പാഴ്സൽ ഭക്ഷണം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആ നിർദ്ദേശം നടപ്പാക്കാനാകില്ലെന്ന് ഹോട്ടൽ അസോസിയേഷൻ

പഴകിയ ഹോട്ടൽ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയും മരണവും ഉണ്ടായ സാഹചര്യത്തിലായിരുന്നു പാഴ്സലുകളിൽ ഭക്ഷണം ഉണ്ടാക്കിയ സമയം രേഖപ്പെടുത്തണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് കൊണ്ടുവന്നത്.

Instruction to mention time in parcel food is not applicable says kerala hotel association owners apn
Author
First Published Jan 20, 2024, 7:12 PM IST

കൊച്ചി : ഹോട്ടലുകളിൽ നിന്ന് നൽകുന്ന പാഴ്സലുകളിൽ ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെയുളള വിവരങ്ങൾ രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നിർദേശം നടപ്പാക്കാനാകില്ലെന്ന് കേരളാ ഹോട്ടൽ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷൻ. ഹോട്ടലുകളിൽ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്. ഇവയിൽ പലതും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയാണ്.

ആലപ്പുഴയിൽ അധ്യാപികയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

മയോണൈസ് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിശ്ചിത സമയ പരിധിക്കുളളിൽ കഴിക്കണമെന്ന് പാഴ്സലുകളിൽ രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഭക്ഷ്യാ സുരക്ഷാ വകുപ്പിന്‍റെ തീരുമാനം അപ്രായോഗികമാണെന്നാണ് ഹോട്ടൽ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ നിലപാട്. പഴകിയ ഹോട്ടൽ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയും മരണവും ഉണ്ടായ സാഹചര്യത്തിലായിരുന്നു പാഴ്സലുകളിൽ ഭക്ഷണം ഉണ്ടാക്കിയ സമയം രേഖപ്പെടുത്തണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് കൊണ്ടുവന്നത്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios