എറണാകുളം- പെരുമ്പാവൂരിൽ നിന്നും ലോക്ക്ഡൗണ്‍ കാലത്തു വൻതോതിൽ ഹാൻസ്, കൂൾ തുടങ്ങിയ നിരോധിത ലഹരി പഥാർത്ഥങ്ങൾ ആലപ്പുഴ,ഹരിപ്പാട് ഭാഗങ്ങളിലേക്ക് കാറിൽ  കൊണ്ടുപോകും വഴി പിടിയിലായി

ആലപ്പുഴ :ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ലഹരി വിരുദ്ധ സ്‌ക്വാഡും,ആലപ്പുഴ നോർത്ത് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എറണാകുളം- പെരുമ്പാവൂരിൽ നിന്നും ലോക്ക്ഡൗണ്‍ കാലത്തു വൻതോതിൽ ഹാൻസ്, കൂൾ തുടങ്ങിയ നിരോധിത ലഹരി പഥാർത്ഥങ്ങൾ ആലപ്പുഴ,ഹരിപ്പാട് ഭാഗങ്ങളിലേക്ക് കാറിൽ കൊണ്ടുപോകും വഴി കലവൂർ കാത്തുനിന്ന പോലീസ് അവരെ പിന്തുടരുകയും, ആലപ്പുഴ കൊമ്മാടി ഭാഗത്തുവെച്ചു സിനിമ സ്റ്റൈലിൽ പോലീസ് പിടികൂടുകയായിരുന്നു.

എറണാകുളം ഇടപ്പള്ളി സ്വദേശി പല്യറ്റിൽ മൊയ്‌ദീൻ മകൻ മുജീബ്,ആലുവ സ്വദേശി കുണ്ടിൽ വാസു മകൻ പ്രമോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരിൽ നിന്നും 1000 ത്തോളം ഹാൻസും, കൂളും പിടിച്ചെടുത്തു.വിപണിയിൽ 1.50 ലക്ഷത്തോളം വിലവരും.