ഇടുക്കി:  അതിശൈത്യം മൂന്നാറിനെ വീണ്ടും പിടിമുറുക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ അതിശൈത്യമെത്തിയശേഷം ഫെബ്രുവരിയോടെ പിന്‍വാങ്ങിയ തണുപ്പ് വീണ്ടും ശക്തമാകുകയാണ്. സെവന്‍മല എസ്റ്റേറ്റിലായിരുന്നു ഏറ്റവും ശക്തമായ തണുപ്പ്. മൈനസ് ഒരു ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസത്തെ തണുപ്പ്. 

ഇതിനോടു ചേര്‍ന്നുള്ള ലക്ഷ്മി എസ്റ്റേറ്റിലെ താപനില പൂജ്യം ഡിഗ്രിയിലെത്തി. അതിശൈത്യമെത്തിയതോടെ എസ്റ്റേറ്റിലെ പുല്‍മേടുകളിലും തേയിലക്കാടുകളിലും പുലര്‍ച്ചെ മഞ്ഞുവീഴ്ച ശക്തമായിരുന്നു. കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളിലാണ് അടുത്ത കാലത്തെ ഏറ്റവും ശക്തമാണ് തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് നാല് ഡിഗ്രിവരെയെത്തിയ തണുപ്പ് ദിവസങ്ങളോളം നീണ്ടു നിന്നിരുന്നു. ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ ദിവസങ്ങളില്‍ തണുപ്പ് ആസ്വദിക്കുവാന്‍ മൂന്നാറിലെത്തിയിരുന്നത്.