തിരുവനന്തപുരം: തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകിയോടുന്നു. രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ജനശതാബ്ദിയുടെ എഞ്ചിൻ പണിമുടക്കിയതിനെ തുടർന്നാണ് വൈകിയോടുന്നത്. പേട്ടയിൽ വച്ച് എഞ്ചിന്‌ തകരാറിലായ ട്രെയിൻ പുഷ്പുൾ എഞ്ചിൻ ഉപയോ​ഗിച്ച് കൊച്ചുവേളിയിൽ എത്തിക്കുകയായിരുന്നു. കൊച്ചുവേളിയിൽ രണ്ട് മണിക്കൂർ നിർത്തിയിട്ട ട്രെയിൻ ഒൻപത് മണിക്ക് ശേഷമാണ് വീണ്ടും ഓടിത്തുടങ്ങിയത്.