ആലുവയില്‍ പ്രളയം തകര്‍ത്ത വീട് പണിയാന്‍ സഹായവുമായി ബോളിവുഡ് താരം ജാക്വിലിനും ശ്വേതയും

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Jan 2019, 10:08 AM IST
jaqlin fernandes and swetha menon helping kerala flood overcome
Highlights

പ്രളയ ബാധിതര്‍ക്ക് വീടു നിര്‍മ്മിച്ചു നൽകുന്ന ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുടെ പദ്ധതിയ്ക്ക് പിന്തുണയുമായാണ് ജാക്വിലിന്‍ ഫെർണാണ്ടസ് ആലുവയില്‍ എത്തിയത്. പ്രളയം നാശ വിതച്ച ആലുവയില്‍ സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം അവര്‍ വീടു നിര്‍മ്മാണത്തില്‍ പങ്കാളിയായി

കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന വീടിന്‍റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയായി ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ആലുവ സ്വദേശികളായ ദമ്പതികൾക്ക് വീട് നിർമ്മിക്കാനുള്ള പദ്ധതിയ്ക്ക് പിന്തുണയുമായി നടി ശ്വേത മേനോനും എത്തി.

പ്രളയ ബാധിതര്‍ക്ക് വീടു നിര്‍മ്മിച്ചു നൽകുന്ന ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുടെ പദ്ധതിയ്ക്ക് പിന്തുണയുമായാണ് ജാക്വിലിന്‍ ഫെർണാണ്ടസ് ആലുവയില്‍ എത്തിയത്. പ്രളയം നാശ വിതച്ച ആലുവയില്‍ സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം അവര്‍ വീടു നിര്‍മ്മാണത്തില്‍ പങ്കാളിയായി. ഒപ്പം നടി ശ്വേതാമേനോനുമെത്തി. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ശ്രീദേവി - അനില്‍കുമാര്‍ ദമ്പതികള്‍ക്കു ആണ് പദ്ധതിയിൽ കീഴിൽ വീട് നിർമ്മിക്കുന്നത്.

പ്രളയ ബാധിതരുടെ ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമങ്ങളിൽ എല്ലാവരും കോകോർക്കണം എന്നും അവർ പറഞ്ഞു. മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷനുമായി സഹകരിച്ച് ആണ് ഹാബിറ്റാറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമികുലുക്കത്തെയും അതിജീവിക്കാന്‍ കഴിയും വിധം ആണ് വീടുകളുടെ നിർമ്മാണം.

loader