പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനുജോയ് എന്ന് പൊലീസ് അറിയിച്ചു. 

നെയ്യാറ്റിൻകര: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പിൽ ആർ ജെ നിവാസിൽ അനുജോയിയെ ആണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

മാർച്ച് 29 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കരസേനയിലെ സൈനികനായ അനുജോയ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു. സംഭവ ശേഷം അനുജോയ് ആശുപത്രിയിൽ ചികിത്സ തേടി. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എഫ്ഐആർ പാങ്ങോട് മിലിട്ടറി ക്യാമ്പിന് കൈമാറുകയും ചെയ്തു.

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനുജോയ് എന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയിൽ അപേക്ഷ നൽകുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.