ചികിത്സക്ക് പണമില്ലാത്തതിനാല്‍ രോഗം മൂര്‍ച്ഛിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കഞ്ഞിക്കൂഴി പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ജയ നിവാസ് വീട്ടില്‍ ശിവാനന്ദന്റെ മകനും തിരുവനന്തപുരം കാരേറ്റ് ക്ഷേത്രത്തിലെ ശാന്തിക്കാരനുമായ ജയകുമാര്‍ (38) ആണ് ഓപ്പറേഷന് പണമില്ലാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 

ആലപ്പുഴ: ചികിത്സക്ക് പണമില്ലാത്തതിനാല്‍ രോഗം മൂര്‍ച്ഛിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കഞ്ഞിക്കൂഴി പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ജയ നിവാസ് വീട്ടില്‍ ശിവാനന്ദന്റെ മകനും തിരുവനന്തപുരം കാരേറ്റ് ക്ഷേത്രത്തിലെ ശാന്തിക്കാരനുമായ ജയകുമാര്‍ (38) ആണ് ഓപ്പറേഷന് പണമില്ലാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 

ശാന്തിക്കാരനായി ജോലി നോക്കവേ വയറുവേദനയെ തുടര്‍ന്ന് 2017 ഡിസംബര്‍ 28 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ പാന്‍ക്രിയാസിന് തകരാറും ചെറുകുടലില്‍ നിന്ന് പാന്‍ക്രിയാസിലേക്കുള്ള നാഡിക്ക് ക്ഷതമുള്ളതായും വയറ്റിലെ രക്തകുഴലുകള്‍ക്ക് തടസമുള്ളതായും കണ്ടെത്തി. കഴിഞ്ഞ 9 മാസത്തിനിടയില്‍ മാത്രം 13 തവണ ആശുപത്രിയില്‍ കിടന്ന് ചികിത്സ നടത്തേണ്ടിവന്നെന്നും 7 ലക്ഷം രൂപയോളം ചികിത്സക്കായ് ഇപ്പോള്‍ തന്നെ ചിലവായെന്നും ജയകുമാര്‍ പറഞ്ഞു. 

ഇപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ഓപ്പറേഷന്‍ കൂടിയേ തീരൂവെന്നാണ് ഡോക്ടറന്മാര്‍ പറയുന്നത്. രോഗം മൂലം തൊഴിലെടുക്കാന്‍ പറ്റാത്ത അവസ്ഥയായതിനാലും കൂലി പണിക്കാരായ മാതാപിതാക്കള്‍ക്ക് ഓപ്പറേഷനും തുടര്‍ ചിലവുകള്‍ക്കും യാതൊരു മാര്‍ഗവും ഇല്ലാത്തതിനാലും തുടര്‍ ചികിത്സക്കായി സഹജീവികളുടെ സഹായം തേടുകയാണ് ഈ യുവാവ്. 

സുമനസുകളുടെ ഓരോ ചെറു സഹായവും ജയകുമാറിനും കുടുംബത്തിനും കൈത്താങ്ങാവും. ജയകുമാറിന്റെ ഫോണ്‍ നമ്പര്‍: 8086448522. അക്കൗണ്ട് വിശദാംശങ്ങള്‍: ജയകുമാര്‍ എസ്, എസ് ബി ഐ അക്കൗണ്ട് നമ്പര്‍: 20258386401, ഐ എഫ് സി എസ് ബി ഐ എന്‍ 0008787, കിളിമാനൂര്‍, തട്ടത്തുമല, തിരുവനന്തപുരം.