കൊണ്ടോട്ടി: ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ തെങ്ങ് മറിഞ്ഞ് വീണ് യുവാവ് മരിച്ചു. ജെസിബിയുടെ ക്ലീനറും കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുമായ അനസ് ആണ് മരിച്ചത്. പകുതി മുറിച്ചുമാറ്റിയ തെങ്ങിന്‍റെ അടിയിലെ മണ്ണെടുക്കുമ്പോൾ തെങ്ങ് മറിഞ്ഞുവീണാണ് അപകടമുണ്ടായത്.