ഇടുക്കി: ഇടുക്കി ബൈസൺവാലിയിൽ തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് രണ്ട് മരണം. സൂര്യനെല്ലി സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരി കാർത്തിക, അമല എന്നിവരാണ് മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.