യുകെയിൽ ജോലി വാഗ്ദാനം നൽകി 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിലായി. 

തൃശൂർ: യുകെയിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനി സായ (29) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

കൊടുങ്ങല്ലൂർ, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യുകെയിലേക്ക് വിസയും ജോലിയും ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് ഇവരുടെ പേരിൽ ഒമ്പത് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍‍ർ അരുൺ.ബി.കെ, സബ് എസ്.ഐ മാരായ സാലിം.കെ, കശ്യപൻ, ഷാബു, , എ.എസ്.ഐ മാരായ രാജീവ്, അസ്മാബി, എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് കേസന്വേഷിച്ചത്.