തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജോയ് ആലുക്കാസ് 50 ലക്ഷം രൂപ നല്‍കി. 

കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി ജോയ് ആലുക്കാസ്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജോയ് ആലുക്കാസ് 50 ലക്ഷം രൂപ നല്‍കി. ഐസിയു കിടക്കകള്‍ വാങ്ങാനാണ് ഈ പണം ഉപയോഗിക്കുക. ഒരാഴ്ച കൊണ്ട് പുതിയ ഐസിയു ബ്ലോക്കിന്‍റെ പണി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. രോഗികള്‍ക്ക് ആശ്വാസമാകാന്‍ 15 കോടി രൂപ വരെ നല്‍കാന്‍ സന്നദ്ധനാണെന്ന് ജോയ് ആലുക്കാസ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ജോയ് ആലുക്കാസ് വ്യക്തമാക്കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona