കോഴിക്കോട്: കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് കോഴിക്കോട്
മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള സ്പോർട്സ് കൗൺസിൽ അംഗവുമായ ടി.എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ. ഹരിദാസൻ, കെ.വി അബ്ദുൽ മജീദ്, ഏ.കെ മുഹമ്മദ് അഷ്റഫ് , പി.ടി ആസാദ്, എസ്. ശിവ ഷൺമുഖൻ, ബോബി സി ജോസഫ് എന്നിവർ സംസാരിച്ചു.
ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി.യു അലി സ്വാഗതവും ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. ഷഫീഖ് നന്ദിയും പറഞ്ഞു.