എസ് ഡി പി ഐ തീവ്രവാദികൾ കൊലപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകനായിരുന്ന പുന്ന നൗഷാദിന്റെ മകളാണ് ധിഖ്റയെന്നും ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് നൗഷാദ് തന്നെയായിരുന്നെന്നും സുധാകരൻ പറഞ്ഞു
കണ്ണൂർ: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ധിഖ്റ നെഹ്രിന്‍റെ വിജയത്തിലെ സന്തോഷം പങ്കിട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. എസ് ഡി പി ഐ തീവ്രവാദികൾ കൊലപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകനായിരുന്ന പുന്ന നൗഷാദിന്റെ മകളാണ് ധിഖ്റയെന്നും ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് നൗഷാദ് തന്നെയായിരുന്നെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയ നൗഷാദിന്റെ മകളുടെ വിജയം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും നൗഷാദിന്‍റെ പൊന്നുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും കെ പി സി സി അധ്യക്ഷൻ ഫേസ്ബുക്കിൽ കുറിച്ചു.
'നല്ല ചുള്ളൻ, മാഷേ അടിപൊളി'; എം വി ഗോവിന്ദന്‍റെ സ്റ്റൈലിഷ് ലണ്ടൻ ചിത്രം വൈറൽ
സുധാകരന്‍റെ കുറിപ്പ്
ഏറെ സന്തോഷം പകരുന്ന വിജയമാണ് ധിഖ്റ നെഹ്രിന്റേത്.
എസ് ഡി പി ഐ തീവ്രവാദികൾ കൊലപ്പെടുത്തിയ കോൺഗ്രസിന്റെ പ്രിയ പ്രവർത്തകൻ പുന്ന നൗഷാദിന്റെ മകളാണ് ധിഖ്റ. ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് പുന്ന നൗഷാദ് തന്നെയാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയ നൗഷാദിന്റെ മകളുടെ വിജയം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
നൗഷാദിന്റെ പൊന്നുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 99.70 ശതമാനമാണ് ഇക്കുറി വിജയം. 68604 വിദ്യാർത്ഥികൾ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. 4856 പേർ എ പ്ലസ് നേടിയതാണ് ഇക്കാര്യത്തിൽ മലപ്പുറം ജില്ലയെ മുന്നിലെത്തിച്ചത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി എടരിക്കോട് സ്കൂൾ 100 വിജയം നേടിയെന്നതും ശ്രദ്ധേയമായി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
