മലപ്പുറത്ത് കുട്ടികളെ ശാസിച്ച സംഭവത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ. കേരളം എന്നതിന് പകരം കോരളം എന്ന് എഴുതിയത് പിണറായി സർക്കാർ വന്നതിന് ശേഷം പഠിച്ചവരാണോ എന്ന് ചോദിച്ച ജലീൽ, കുഞ്ഞാലിക്കുട്ടിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു.

മലപ്പുറം: കുട്ടികളെ ശാസിച്ചതിൽ മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാൻ പലരും ശ്രമിച്ചുവെന്ന് സിപിഎം നേതാവ് കെ.ടി. ജലീൽ. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെയും ജലീൽ രം​ഗത്തെത്തി. കേരളം എന്നതിന് പകരം കോരളം എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്കൂളിൽ പഠിച്ച ആളാണോയെന്നും വിദ്യാഭാസ മന്ത്രി ഷംസുദ്ദീൻ തെറ്റിച്ചത് കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ നമ്മുടെ പൊതു വിദ്യാലയത്തിൽ പഠിച്ചത് കൊണ്ടാണോയെന്നും ജലീൽ ചോദിച്ചു. തനിക്കെതിരെ ബാലാവകാശ കമ്മീഷൻ കേസ് എടുക്കട്ടെ. മുൻകൂർ ജ്യാമത്തിന് പോകില്ലെന്നും ജലീൽ വ്യക്തമാക്കി. തന്നെ ജയിലിൽ അടക്കട്ടെ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആ കുട്ടികൾക്ക് പ്രശ്നം ഉണ്ടെങ്കിൽ ക്ഷമ ചോദിക്കാം. റിപ്പോർട്ട് സമർപ്പിച്ച് അവർ കേസ് എടുക്കട്ടെയെന്നും ആ വീഡിയോ വന്നതിലും പ്രചരിച്ചതിലും കുട്ടികൾക്ക് പ്രശ്നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ അപമാനമില്ലെന്ന് പറഞ്ഞു. മണ്ണാർക്കാട്ടെ പരിപാടി പൊതുവേദി ആയി തോന്നിയില്ല. സെലക്ടഡ് ഓഡിയൻസ് ആയിരുന്നു. പികെ ബഷീറിൻ്റെ മയ കുയി പരാമർശങ്ങളെയും ജലീൽ പരിഹസിച്ചു. രാഷ്ട്രീയ ശത്രുക്കളാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ ടി ജലീൽ തെറ്റ് തിരിച്ചറിയുന്നില്ലെന്നും ജലീലിന്റെത് കുറ്റക്കരവും അനുചിതവുമായ നടപടിയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. അദ്ദേഹം ഒരു അധ്യാപകനാണ്. ഇപ്പോഴും സ്വന്തം തെറ്റിനെ ന്യായീകരിക്കുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. ബാലാവകാശ കമ്മീഷൻ കേസ് എടുത്ത് നടപടിയുമായി മുന്നോട്ടു പോകുന്നു. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്ക് നേരെ വടിയെടുത്താലേ കാര്യങ്ങൾ ശരിയാകൂ എന്ന് ഒരു വിഭാഗം അധ്യാപകർ കരുതുന്നു. അത് ശരിയല്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ മനോജ് കുമാർ പറഞ്ഞു. അത്തരം ധാരണകൾ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. ജലീൽ വിഷയത്തിൽ കേസെടുത്തത് സ്വാഭാവികം. കുട്ടികൾക്ക് മറിച്ചഭിപ്രായം ഉണ്ടെങ്കിൽ ആർക്കും പ്രയാസമില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.