കടുമാങ്ങ കവറിലിട്ട് വിതരണം ചെയ്യുന്നതോടെയാണ് ദുഃഖവെള്ളി ആഴ്ചയിലെ ചടങ്ങുകള്‍ ഇവിടെ അവസാനിക്കുന്നത്.

തൃശൂര്‍: കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരിസ് പള്ളിയില്‍ ദുഃഖവെള്ളി ദിനത്തിലെ സ്‌പെഷ്യല്‍ ആണ് കടുമാങ്ങ.പള്ളിയില്‍ വിതരണം ചെയ്യുന്ന കഞ്ഞിക്കൊപ്പം ഇത്തവണ നല്‍കുന്നത് 3500 കിലോ കടുമാങ്ങയാണ്.

പെസഹ വ്യാഴത്തിന് തന്നെ കുന്നുകണക്കിന് മാങ്ങ പള്ളി അങ്കണത്തില്‍ കൂട്ടിയിടും. വൃത്തിയായി കഴുകി വൈദികരും വിശ്വാസികളും ചേര്‍ന്ന് ഓരോ മാങ്ങയും മൂന്നായി മുറിക്കും. പിന്നീട് അടുപ്പു കൂട്ടി ഇവ വേവിച്ചെടുക്കും. ഉപ്പും മുളകും മറ്റ് പ്രത്യേക ചേരുവകളും ചേര്‍ത്തുള്ള മിശ്രിതത്തില്‍ മുക്കിയെടുത്ത് പള്ളിക്ക് മുന്നിലെ തോണിയിലാണ് കടുമാങ്ങ തയ്യാറാക്കുക. കൈപ്പുനീര് കുടിച്ചിറങ്ങുന്ന വിശ്വാസിക്ക് ഉണര്‍വേകാനാണ് കടുമാങ്ങ നല്‍കുന്നത്. 200 വര്‍ഷത്തിലേറെയായി ഇവിടെ പതിവ് തെറ്റാതെ കടുമാങ്ങ വിതരണം നടക്കുന്നുണ്ട്. 

കടുമാങ്ങ കവറിലിട്ട് വിതരണം ചെയ്യുന്നതോടെയാണ് ദുഃഖവെള്ളി ആഴ്ചയിലെ ചടങ്ങുകള്‍ ഇവിടെ അവസാനിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് കടുമാങ്ങ സ്വീകരിക്കാന്‍ ഈ പള്ളിയില്‍ എല്ലാ വര്‍ഷവും എത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

'പള്ളിയിൽ കയറി തെറിവിളി, എംവി ജയരാജന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ'; പരാതി നല്‍കിയെന്ന് ടിവി രാജേഷ്

YouTube video player