ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ക്യാമറമാൻ കെ പി വിനോദ്, കെ പി പ്രമോദ് എന്നിവർ മക്കളാണ്
കൊച്ചി : മുണ്ടക്കയം മുരിക്കുംവയൽ റിട്ടയേർഡ് സ്കൂൾ അദ്ധ്യാപിക കക്കാട്ടേത്ത് വി കെ ചെല്ലമ്മ അന്തരിച്ചു. 83 വയസായിരുന്നു. പരേതനായ കെ പി പത്മനാഭനാണ് ഭർത്താവ്. കെ പി പ്രമോദ്, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ക്യാമറാമാൻ കെ പി വിനോദ് എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ഇടപ്പള്ളി ശ്മശാനത്തിൽവെച്ച് നടക്കും.
