കോഴിക്കോട്: മഴ ശക്തമായതോടെ കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. നിലവില്‍ 45 സെന്‍റീമീറ്ററാണ് തുറന്നിരിക്കുന്നത്.

വെള്ളക്കെട്ട് ശക്തമായതോടെ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.  വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു.