അമ്പലപ്പുഴ: കാക്കാഴം കാപ്പിത്തോട് പൊട്ടിയൊലിച്ചതോടെ മലിനജലം പ്രദേശവാസികളുടെ വീടുകളിലേക്കാണ് ഒഴുകുന്നത്. ഇതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് വീട്ടുകാര്‍. നീര്‍ക്കുന്നം കളപ്പുരക്കല്‍ ഘണ്ടാകര്‍ണ സ്വാമി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് നിരവധി വീടുകളിലാണ് ഞായറാഴ്ച വൈകിട്ടോടെ വെളളം ഒഴുകിയെത്തിയത്. 

മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നുള്ള മലിന ജലം കാപ്പിത്തോട്ടിലേക്കാണ് ഒഴുക്കി വിടുന്നത്. ആശുപത്രിയുടെ തൊട്ടടുത്തുള്ള വീടുകളിലാണ് ഈ മലിനജലം ഉള്‍പ്പെടെ കെട്ടിക്കിടക്കുന്നത്. മലിനജലം  കെട്ടിക്കിടക്കുന്നതുമൂലം അതിരൂക്ഷമായ ദുര്‍ഗന്ധമാണ്പ്രദേശത്ത്. ഇതിനെത്തുടര്‍ന്ന് വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ്. മലിനജലം കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധിക്കും കാരണമാകുമെന്ന ആശങ്കയിലാണ് ഇവിടുത്തുകാര്‍.