വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി; കലാമണ്ഡലം സംഗീതാധ്യാപകന്‍ അറസ്റ്റില്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 1:00 PM IST
Kalamandalam music teacher arrested
Highlights

വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ കേരള കലാമണ്ഡലം സംഗീതാധ്യാപകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചിയ്യാരം സ്വദേശി രാജീവ് കുമാറാണ് (54) അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം.  

ചെറുതുരുത്തി: വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ കേരള കലാമണ്ഡലം സംഗീതാധ്യാപകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചിയ്യാരം സ്വദേശി രാജീവ് കുമാറാണ് (54) അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം.  

കലാമണ്ഡലത്തില്‍ വെച്ച് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയും രക്ഷിതാക്കളും അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കലാമണ്ഡലം നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അധ്യാപകനെ പുറത്താക്കാന്‍ നടപടി എടുത്തിരുന്നു. 

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കലാമണ്ഡലം അധികൃതര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് പ്രാഥമികാന്വേഷണം നടത്തി പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍  ചെറുതുരുത്തി എസ് ഐ വി പി സിബീഷ് വ്യാഴാഴ്ച വൈകീട്ടോടെ രാജീവ് കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
 
 

loader