പ്രതിയെ പോക്‌സോ കോടതി റിമാൻഡ്‌ ചെയ്‌തു. ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. 

കോഴിക്കോട് : കൊളത്തൂർ അദ്വൈതാശ്രമത്തോട് ചേർന്ന കളരിസംഘത്തിൽ കളരി അഭ്യസിക്കാൻ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ അറസ്റ്റിൽ.

പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രനെ (45) കാക്കൂർ പൊലീസ് അറസ്റ്റുചെയ്‌തത്. പ്രതിയെ പോക്‌സോ കോടതി റിമാൻഡ്‌ ചെയ്‌തു. ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്.

2019 ൽ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കൗൺസലിങ്ങിന്‌ വിധേയമാക്കിയതോടെയാണ്‌ പീഡനവിവരം പുറത്തറിയുന്നത്‌. കാക്കൂർ പൊലീസ്‌ കുട്ടിയുടെ മൊഴിയെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona