ചേർത്തല: വീട്ടമ്മയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി കാളിയമ്മ പിടിയിലായി. ചേർത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ചയായിരുന്നു  സംഭവം. വൈക്കം അംബികാമാർക്കറ്റ് കുന്നത്തിൽ കോളനി രാമകൃഷ്ണന്റെ ഭാര്യ പത്മിനി (63) യുടെ രണ്ടര പവനോളം വരുന്ന മാലയാണ് മോഷ്ടിച്ചത്.

വൈക്കത്ത് നിന്നും ചേർത്തലയ്ക്ക് വരുന്ന ബസിലായിരുന്നു രണ്ടു പേരും. ചേർത്തലയിലെത്തിയപ്പോൾ പത്മിനി ബസ് ഇറങ്ങുന്നതിനിടെയാണ് മാല കാണാതായത്. ഇത് മനസിലാക്കിയ പത്മിനി ബഹളമുണ്ടാക്കിയതോടെ മറ്റ് യാത്രക്കാരും സംശയം തോന്നിയ കാളിയമ്മയെ പിടികൂടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് കാളിയമ്മയുടെ ബാഗിൽ നിന്ന് മാല കണ്ടെത്തുകയായിരുന്നു.