Asianet News MalayalamAsianet News Malayalam

അതിഥി തൊഴിലാളിയായ യുവതി വീട്ടിൽ പ്രസവിച്ചു; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ജീവനക്കാർ

ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. 

kaniv 108 ambulance technician helped migrant labour woman deliver baby at home in thiruvananthapuram vkv
Author
First Published May 29, 2023, 8:05 PM IST | Last Updated May 29, 2023, 8:05 PM IST

തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അസം സ്വദേശിനിയും വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ താമസ്സവുമായ റിന മഹാറാ (30) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. 

ഇതിനിടയിൽ വീട്ടുകാർ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് വി.ആർ എന്നിവർ സ്ഥലത്തെത്തി. 

ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുസ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് സുജിത്ത് ഉടൻ അമ്മയെയും കുഞ്ഞിനേയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

Read More : വിവാഹ സൽക്കാര വേദിയിൽ ആയുധധാരികൾ, കാനഡയിൽ ഇന്ത്യക്കാരനായ ഗ്യാങ്സ്റ്ററെ വെടിവെച്ച് കൊന്നു

Read More :  'പല്ല്, കണ്ണ്, മൂക്ക്, നിറഞ്ഞ ചിരി'; മലപ്പുറത്ത് മനുഷ്യനെപ്പോലെ ഒരു ചക്ക, കൗതുക കാഴ്ച...

Latest Videos
Follow Us:
Download App:
  • android
  • ios