ഇടുക്കി: തോട്ടം മേഖലയിൽ സുരക്ഷ ശക്തമാക്കി കണ്ണൻദേവൻ കമ്പനി. മറ്റിടങ്ങളിൽ നിന്നും എത്തുന്നവർ കൈകൾ അണുവിമുക്തമാക്കി വേണം എസ്റ്റേറ്റുകളിൽ പ്രവേശിക്കാൻ. ഇതിനായി ചെക്ക് പോസ്റ്റുകളിൽ ബ്രേക്ക് ദ ചെയിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

കമ്പനിയുടെ ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങളിൽ വെള്ളമെത്തിച്ചാണ് തൊഴിലാളി സംരക്ഷണത്തിനായി കമ്പനി ബ്രേക്ക് ദ ചെയിൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ തൊഴിലാളികളുൾപ്പെടെയുള്ളവർ പുതിയതായി കൃത്യമായ വിവരങ്ങൾ നൽകണം. പുതിയ അതിഥികളെത്തിയാൽ അവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറും. മൂന്നാറിലെ ഗൂഡാർവിള എസ്റ്റേറ്റിൽ മാനേജർ ജേക്കപ്പ് ജോണിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഫീൽഡ് ഓഫീസർ ജയപ്രകാശ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നു.

തൊഴിലാളി സംരഷണത്തിനായി സർക്കാർ നിർദ്ദേശമനുസരിച്ച് നടപ്പിലാക്കിയ പദ്ധതി വളരെ ഗുണം ചെയ്യുമെന്ന് ഇവർ പറയുന്നു. കൊറോണയെ പ്രതിരോധിക്കാൻ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് തൊഴിലാളികൾ പുറത്തിറങ്ങുന്നത്. എന്നാൽ, ഇത്തരക്കാരുടെ പേരുവിവരങ്ങൾ പോലും കൃത്യമായി മനസിലാക്കി നാടിനെ സംരക്ഷിക്കാൻ സർക്കാരിനോടൊപ്പം ഒന്നിക്കുകയാണ് കമ്പനിയും.