മഞ്ചേരി: ഏറനാട് നോളജ് സിറ്റി ക്യാമ്പസിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സീനിയർ, ജൂനിയർ, യൂത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. സീനിയർ വിഭാഗത്തിൽ കണ്ണൂർ ജില്ല ഓവറോൾ കിരീടം നേടി. എറണാകുളം രണ്ടാം സ്ഥാനത്തെത്തി.

ജൂനിയർ വിഭാഗത്തിൽ പാലക്കാടിനാണ് ഒന്നാം സ്ഥാനം. കണ്ണൂർ രണ്ടാം സ്ഥാനത്തും എത്തി. യൂത്തിൽ കണ്ണൂർ ഒന്നാം സ്ഥാനത്തും പാലക്കാട് രണ്ടാം സ്ഥാനത്തും എത്തി. വിജയികൾക്ക് ജില്ല പൊലീസ് മേധാവി യു അബ്ദുൾ കരീം സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ എം കോയ മാസ്റ്റർ മുഖ്യാതിഥിയായി. ഏറനാട് നോളജ് സിറ്റി സിഇഒ അഡ്വ. ഷിഹാബ് മേച്ചേരി മുഖ്യ പ്രഭാഷണം നടത്തി.