Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ മദ്യലഹരിയിൽ പെരുമ്പാമ്പിനെ ദേഹത്തിട്ടു; പാമ്പ് കഴുത്തിൽ വരിഞ്ഞുമുറുക്കി, ജീവൻ രക്ഷിച്ച് നാട്ടുകാർ

പാമ്പ് ഉടൻ തന്നെ തൊട്ടടുത്ത പറമ്പിലേക്ക് ഇഴഞ്ഞുപോയി. ചന്ദ്രന് പരിക്കേറ്റില്ലെന്നാണ് ലഭിക്കുന്ന വിവരം

Kannur Python attack on drunk man kgn
Author
First Published Oct 21, 2023, 5:29 PM IST

കണ്ണൂർ: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട മധ്യവയസ്കൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രി വളപട്ടണം ടോൾ ബൂത്തിനടുത്തുള്ള പെട്രോൾ പമ്പിന് മുന്നിലെ റോഡിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രദേശവാസി ചന്ദ്രനാണ് രാത്രി റോഡിൽ കണ്ട പെരുമ്പാമ്പിനെ ദേഹത്തിട്ടത്. പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞുമുറുക്കാൻ തുടങ്ങിയതോടെ മദ്യലഹരിയിലായിരുന്ന ചന്ദ്രൻ നിലതെറ്റി താഴെ വീണു. ഈ സമയത്ത് പെരുമ്പാമ്പ് ചന്ദ്രന്റെ കഴുത്തിൽ കൂടുതൽ ശക്തമായി വരിഞ്ഞുമുറുക്കി. പെട്രോൾ പമ്പ് ജീവനക്കാരെത്തി പാമ്പിനെ വലിച്ചുമാറ്റി. പാമ്പ് ഉടൻ തന്നെ തൊട്ടടുത്ത പറമ്പിലേക്ക് ഇഴഞ്ഞുപോയി. ചന്ദ്രന് പരിക്കേറ്റില്ലെന്നാണ് ലഭിക്കുന്ന വിവരം. സമീപത്തുണ്ടായിരുന്ന മറ്റൊരാളാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios