നഷ്ടപരിഹാരം ലഭിച്ചവരുടെ കെട്ടിടങ്ങളാണ് ഇപ്പോൾ പൊളിക്കുന്നത്. വർഷങ്ങളായി ഇഴഞ്ഞ് നീങ്ങിയ രണ്ടാം ഘട്ട പ്രവർത്തനങ്ങളാണ് വീണ്ടും തുടങ്ങിയത്.

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി കൊടിനട മുതൽ വഴിമുക്ക് വരെയുള്ള കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. വർഷങ്ങളായി ഇഴഞ്ഞ് നീങ്ങിയ രണ്ടാം ഭാഗത്തിന്‍റെ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയതോടെ നാട്ടുകാരും പ്രതീക്ഷയിലാണ്. നഷ്ടപരിഹാരം വൈകുന്നത് പദ്ധതിക്ക് വെല്ലുവിളിയായിരുന്നതിനാൽ നടപടി പൂർത്തിയാക്കിയവരുടെ കെട്ടിടങ്ങളാണ് പൊളിച്ചു തുടങ്ങിയത്.

വഴിമുക്കിൽ നിന്നും കല്ലമ്പലം വരെയുള്ള ഭാഗങ്ങളിലും ബാലരാമപുരം ജംഗ്ഷനിൽ നിന്നും കാട്ടാക്കട റോഡിൽ ഇടത് വശത്തുമുണ്ടായിരുന്ന കടകളാണ് പൊളിച്ചത്. ഭൂമി വിട്ടുനൽകി കൃത്യസമയത്ത് രേഖകൾ ഹാജരാക്കി പണം കൈപ്പറ്റിയ പലരും സ്വമേധയാ ഒഴിഞ്ഞു പോയിട്ടുണ്ട്. റോഡിന്‍റെ വീതി കൂടുമെന്നതിനാലും വാഹന പാർക്കിംഗിന് സ്ഥലം കിട്ടുമെന്നതിനാലും ഗതാഗത കുരുക്കിന് ശമനമാകും. 

മൂന്ന് ഘട്ടമായാണ് നിർമാണം തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ തടികളും ഇരുമ്പ് സാധനങ്ങളും പൊളിച്ചു മാറ്റും. തുടർന്നായിരിക്കും കെട്ടിടങ്ങളുടെ അവശേഷിക്കുന്ന ഭാഗങ്ങൾ ഇടിച്ച് തറ നിരപ്പ് ചെയ്യുക. പൊളിക്കുന്ന കെട്ടിടങ്ങൾക്ക് പിന്നിൽ സ്ഥലമുള്ളവർ അവിടെ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് അങ്ങോട്ടേയ്ക്ക് മാറുന്ന പണികളും നടന്നു വരുന്നു. എന്നാൽ ഇനിയും നഷ്ടപരിഹാരം കിട്ടാത്ത പ്രദേശവാസികൾക്ക് എതിർപ്പുണ്ട്.

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു, കണ്ടത് രക്തം വാർന്ന നിലയിൽ; മണ്‍കൂനയിൽ തട്ടി ബൈക്ക് മറിഞ്ഞെന്ന് നിഗമനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം