ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് അട്ടക്കുളങ്ങര ജയിലിന് മുന്നില്‍ കബീറിനെ ബോംബെറിഞ്ഞ് കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു ഫാറൂഖ്. 

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയില്‍ ബോംബേറ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കരാട്ടെ ഫാറൂഖ് മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ചികിത്സക്കായി പരോളിലായിരുന്നു. ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് അട്ടക്കുളങ്ങര ജയിലിന് മുന്നില്‍ കബീറിനെ ബോംബെറിഞ്ഞ് കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു ഫാറൂഖ്. സംഭവം കേരളത്തില്‍ വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തൂക്കി കൊല്ലാ വധിച്ച ഫാറൂഖിന്റെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു.1999 ജൂലായ് 17നാണ് എല്‍ടിടിഇ കബീര്‍ എന്നറിയപ്പെടുന്ന കബീര്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona