മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കർണാടക ബസ്സിലാണ് ഇയാൾ എംഡിഎംഎ കടത്താൻ ശ്രമിച്ചത്. 

കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വീണ്ടും പൊലീസിൻ്റെ ലഹരി മരുന്ന് വേട്ട. 308.30 ഗ്രാം എംഡിഎംഎയുമായി കാസർകോട് സ്വദേശി പിടിയിലായി. അംഗടിമൊഗർ ബക്കംവളപ്പ് വീട്ടിൽ അബ്ദുൽ നഫ്സൽ ആണ് പൊലീസിൻ്റെ പിടിയിലായത്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കർണാടക ബസ്സിലാണ് ഇയാൾ എംഡിഎംഎ കടത്താൻ ശ്രമിച്ചത്. കാസർകോട് ഭാഗത്ത് വിൽപന നടത്തുന്നതിന് വേണ്ടി ബാംഗ്ലൂരിൽ നിന്നാണ് നഫ്സൽ എംഡിഎംഎ കൊണ്ട് വന്നത്. ഇതിന് വിപണിയിൽ 15 ലക്ഷം രൂപയോളം വിലയുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

ദേശീയപാതയിൽ രാവിലെ ആറിന് പ്രത്യക്ഷപ്പെട്ട ആഢംബര കാര്‍, നാട്ടുകാർ തടഞ്ഞു, റോഡ് തടഞ്ഞ് നടന്നത് പരസ്യ ചിത്രീകരണം

https://www.youtube.com/watch?v=Ko18SgceYX8