സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിമൂന്ന്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കര്‍ണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു. മുഹമ്മദ് സഹീര്‍ യൂസഫ് ആണ് കോഴിക്കോട് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. സ്‌നാപ് ചാറ്റ് എന്ന സമൂഹമാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. വടകര ഡിവൈ എസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സിഐ ശ്രീലാല്‍, എസ്‌ഐ ബിജു, എഎസ്‌ഐ വിജു, ശോഭ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഖില്‍, പ്രവീണ്‍ കുമാര്‍, ഗംഗേഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് സഹീറിനെ റിമാന്റ് ചെയ്തു.