രാവിലെ കർണാടകയിൽ നിന്നെത്തിയ എട്ടംഗ സംഘത്തിലെ ഒരാളും അപകടത്തിൽ പെട്ടിരുന്നു. കനത്ത വേലിയേറ്റ സമയത്താണ് വിനോദസഞ്ചാരികൾ അനുമതിയില്ലാതെ കടലിൽ ഇറങ്ങിയത്.
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട കർണാടക സ്വദേശി സന്തോഷ് കുമാറിനായി തെരച്ചിൽ തുടരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കൊട്ടിയൂർ ദർശനം കഴിഞ്ഞെത്തിയ സന്തോഷും മൂന്ന് സുഹൃത്തുക്കളും കടലിൽ ഇറങ്ങിയത്. തിരയിൽ പെട്ട ഒരാളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയെങ്കിലും സന്തോഷിനെ കാണാതായി. രാവിലെ കർണാടകയിൽ നിന്നെത്തിയ എട്ടംഗ സംഘത്തിലെ ഒരാളും അപകടത്തിൽ പെട്ടിരുന്നു. കനത്ത വേലിയേറ്റ സമയത്താണ് വിനോദസഞ്ചാരികൾ അനുമതിയില്ലാതെ കടലിൽ ഇറങ്ങിയത്. ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് ബീച്ചിലെത്തി രക്ഷാ ദൗത്യം ഏകോപിപ്പിച്ചു.
സ്ഥലത്ത് കൂടുതൽ ലൈഫ്ഗാർഡുകളെ നിയമിക്കുമെന്നും കൂടുതൽ അപായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയർ അഡ്വ. പി ഇന്ദിര, ടി.ഒ. മോഹനൻ എം.എൽ.എ എന്നിവരും സ്ഥലത്തെത്തി. തെരച്ചിലിന് ഏഴിമല നാവിക അക്കാദമിയോടും സർക്കാർ സഹായം ആവശ്യപ്പെട്ടു.
