ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്

കാസർകോ‍ഡ്: കാസര്‍കോഡ് ട്രാഫിക് ഗ്രേഡ് എസ്ഐയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു ആണ് മരിച്ചത്. 54 വയസായിരുന്നു. ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ബൈജുവിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയും മകളോടുമൊപ്പം വര്‍ഷങ്ങളായി കാസര്‍കോടാണ് താമസിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഭാര്യ സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ നാട്ടിലേക്ക് പോയിരുന്നു. മകളും ഭാര്യയ്ക്ക് ഒപ്പമായിരുന്നു താമസം.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News