ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് കാസർകോട് ചർലടുക്ക സ്വദേശി സുഫൈദ ആസിഡ് കുടിച്ച് ജീവനൊടുക്കി. സംഭവത്തിൽ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി ഭർത്താവ് ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃമാതാവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്
കാസർകോട്: ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് കാസർകോട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആദിൽ അറസ്റ്റിലായി. രാവിലെ കസ്റ്റഡിയിലെടുത്ത ആദിലിനെതിരെ ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ചോദിച്ചുള്ള പീഡനം എന്നി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചർലടുക്ക സ്വദേശി സുഫൈദയാണ് ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. പിന്നാലെ കസ്റ്റഡിയിലെടുത്ത ആദിലിനെ ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർതൃമാതാവിനെയും പ്രതിചേർത്തെന്ന് പൊലീസ് അറിയിച്ചു. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്. കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
