കോഴിക്കോട്: നിഷാദിന് പിന്നാലെ കാസിമും ഓര്‍മ്മയായി. കാസിം ഓടിച്ച ബൈക്കിടിച്ച് ശനിയാഴ്ചയാണ് പാലക്കാട് സ്വദേശി നിഷാദ് മരിച്ചത്. നിഷാദിനെ ഇടിച്ചതിന് പിന്നാലെ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരിച്ചു.

റോഡ് മുറിച്ചുകടക്കുകയായിരുന്ന നിഷാദിനെ കാസിം ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ നിഷാദ് മരിച്ചു. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കുന്നത്തുംപടി സ്വദേശി മുഹമ്മദലിയുടെ മകനാണ് നിഷാദ്. കാസിമിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.