മറയൂര്‍ ചില്ലാപ്പാറ സ്വദേശികളായ ഗണേശന്‍-കല്‍പ്പന ദമ്പതികളുടെ മകള്‍ കസ്തൂരിക്ക് അപ്ലാസ്റ്റിക് അനീമിയ എന്ന രേഗം ബാധിച്ച് ചികിത്സയിലാണ്. 

ഇടുക്കി: മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്ന നിര്‍ദ്ധന കുടുംബത്തിലെ പന്ത്രണ്ടുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ ഗാനമേളയുമായി സന്നദ്ധ സംഘടനകള്‍. ഫ്രണ്ട്സ് മ്യൂസിക്കല്‍ മൂന്നാര്‍, മറയൂര്‍ ഫൗണ്ടേഷന്‍, പ്രദേശിക ചാനല്‍ പ്രവര്‍ത്തകര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചികിത്സാ സഹായനിധി കണ്ടെത്തുന്നതിന് ഗാനമേള സംഘടിപ്പിച്ചിരിക്കുന്നത്.

മറയൂര്‍ ചില്ലാപ്പാറ സ്വദേശികളായ ഗണേശന്‍-കല്‍പ്പന ദമ്പതികളുടെ മകള്‍ കസ്തൂരിക്ക് അപ്ലാസ്റ്റിക് അനീമിയ എന്ന രേഗം ബാധിച്ച് ചികിത്സയിലാണ്. മറയൂര്‍ സെന്‍റ് മേരീസ് യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കസ്തൂരി. നിലവില്‍ ജീവന്‍ രക്ഷിക്കാന്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് ലക്ഷണക്കണക്കിന് രൂപ ആവശ്യമാണ്. സുമനസുകള്‍ സഹായിച്ചാലേ ആവശ്യമായ പണം കണ്ടെത്താന്‍ കഴിയു.

Account Details

Kasthoori G
Account no: 37082356549
Ifsc Code: SBIN0008644
Contact No: 9447038757