കുട്ടി വീടിനുള്ളിൽ പഠനോപകരണങ്ങൾ വെച്ച ശേഷം പുറത്തേക്കിറങ്ങി. കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിനൊടുവിലാണ് നാലു മണിയോടെ കുട്ടിയെ കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്

കായംകുളം: മൂന്നര വയസുകാരന്‍ കുളത്തിൽ വീണ് മരിച്ച നിലയിൽ. കൊറ്റുകുളങ്ങരയിലെ ഗ്യാസ് ഏജൻസി ഉടമയും കോൺഗ്രസ് നേതാവുമായ ഷാനി മനസിലിൽ ഷാജിയുടെ മകൻ അയാനാണ് വീടിനോട് ചേർന്നുള്ള മീൻ വളർത്തുന്ന കുളത്തിൽ വീണ് മരിച്ചത്.

മുഹദ്ദീൻ പള്ളിക്കു സമീപമുള്ള നഴ്സറി സ്കൂളിൽ നിന്നും ഇന്ന് വൈകിട്ട് മാതാവ് ഷമീനാ ബീഗം, കുട്ടിയെ വീട്ടിൽ എത്തിച്ചു. കുട്ടി വീടിനുള്ളിൽ പഠനോപകരണങ്ങൾ വെച്ച ശേഷം പുറത്തേക്കിറങ്ങി. കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിനൊടുവിലാണ് നാലു മണിയോടെ കുട്ടിയെ കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.