കണ്ണൂര്‍: കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാനായി കെ.സി സുബ്രഹ്മണ്യന്‍ നായരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. 33 വര്‍ഷത്തോളം അധ്യാപകനായി കണ്ണൂര്‍ ജില്ലയിലും ഇടുക്കിയിലും സേവനമനുഷ്‍ഠിച്ച അദ്ദേഹം മണത്തണയിലെ കരിമ്പനയ്ക്കല്‍ ചാത്തോത്ത് കാരണവരാണ്. ചിറ്റാരിപ്പറമ്പ്, ശാന്തന്‍പാറ, പാലയാട് സ്കൂളുകളിലെ പ്രഥമാധ്യാപകനായിരുന്നു.

നാല് പാരമ്പര്യ ട്രസ്റ്റിമാരും അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരും അടങ്ങുന്നതാണ് കൊട്ടിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ്. നാല് പാരമ്പര്യ ട്രസ്റ്റിമാരില്‍ ഒരാളെയാണ് ചെയര്‍മാനായി തെരഞ്ഞെടുക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയുമില്ലാതെ എല്ലാവരുമായും സഹകരിച്ച് പുതിയ ഭരണസമിതി പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.