കെസിബിസിയുടെ ജസ്റ്റീസ്, പീസ് ആൻ്റ് ഡവലപ്മെൻ്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷനായിരുന്നു.  മനുഷ്യരുടേയും വന്യജീവികളുടെയും ആവാസ്ഥവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി: കാർബൺ ന്യൂട്രൽ ഇടവകകൾ എന്ന ലക്ഷ്യത്തോടെ കെസിബിസിയുടെ ശിൽപശാലക്ക് തുടക്കമായി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളിൽ ധാർമികബോധം വളർത്താനും വരുന്ന തലമുറകൾക്കും ഭൂമി വാസയോഗ്യമാക്കുകയെന്ന ആവശ്യം നിറവേറ്റുകയെന്നതാണ് കാർബൺ ന്യൂട്രൽ ഇടവകകൾ എന്ന ആശയത്തിലൂടെ സഭ ലക്ഷ്യമിടുന്നതെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. 

കെസിബിസിയുടെ ജെ.പി.ഡി. കമ്മീഷൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും കൈകാര്യം ചെയ്യുന്ന ഓഫീസുമായി ചേർന്ന് പാലാരിവട്ടം പി.ഒ.സി.യിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം എന്തുകൊണ്ട് സംഭവിക്കുന്നു എന്ന തിരിച്ചറിവ് സാധാരണക്കാരിലേക്കുവരെ എത്തിക്കുന്നതിലൂടെ മാത്രമേ പ്രതിസന്ധിയെ നേരിടാൻ നമുക്കാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

കെസിബിസിയുടെ ജസ്റ്റീസ്, പീസ് ആൻ്റ് ഡവലപ്മെൻ്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷനായിരുന്നു. മനുഷ്യരുടേയും വന്യജീവികളുടെയും ആവാസ്ഥവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിബിസിഐ പരിസ്ഥിതി ഓഫീസ് ചെയർമാൻ ബിഷപ്പ് ആൽവിൻ ഡിസിൽവ മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി കമ്മീഷൻ വൈസ് ചെയർമാൻ മാർ തോമസ് തറയിൽ, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ഡോ. വി. ആർ. ഹരിദാസ് എന്നിവർ സംസാരിച്ചു.

Read More... ആവശ്യത്തിന് ഒപ്പിട്ടു കാശെടുത്തു, പക്ഷെ ട്വിസ്റ്റ്, അക്കൗണ്ട് സ‍‍ര്‍ക്കാരിന്റെ; മലപ്പുറത്തെ ക്ലാര്‍ക്കിന് ജയിൽ

ഭൂമിക്ക് സംരക്ഷണമൊരുക്കുകയെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തോട് ആഗോള സഭയും ലോക രാഷ്ട്രങ്ങളും എടുത്തിട്ടുള്ള അനുകൂല നിലപാടിനോട് ചേർന്ന്, രൂപതകളേയും ഇടവകകളേയും സ്ഥാപനങ്ങളെയും കൃത്യമായ ഹരിത ചട്ടം പാലിക്കാൻ പ്രാപ്തമാക്കുന്നതിനായുള്ള കർമപദ്ധതി ശിൽപശാലയിൽ രൂപീകരിക്കും. കേരള കത്തോലിക്കാ സഭയുടെ മുപ്പത്തിരണ്ട് രൂപതകളിൽ നിന്നും വിദഗ്ധർ സംബന്ധിക്കുന്ന ശില്പശാലയിൽ പ്രകൃതി വിഭവ പരിപോഷണത്തെ ആസ്പദമാക്കി വിദഗ്ദ്ധരുടെ ക്ലാസുകൾ, ചർച്ചകൾ, മാതൃകാ പഠനങ്ങൾ, പദ്ധതി ആസൂത്രണം എന്നിവ നടക്കും. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായ പാലക്കാട് ജില്ലയിലെ വണ്ടാഴി പഞ്ചായത്ത് പൊൻകണ്ടം ഇടവകയിലെ വിദഗ്ദ്ധർ പരിശീലനത്തിന് നേതൃത്വം നൽകും.