കൊടുമുണ്ട ഉരുളാംപടി സ്വദേശി മുജീബ് റഹ്മാൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിൻ്റെ ഗ്രില്ല് തകർത്തായിരുന്നു കവർച്ച.

പാലക്കാട്: പാലക്കാട് പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങൾ കവർന്നു. കൊടുമുണ്ട ഉരുളാംപടി സ്വദേശി മുജീബ് റഹ്മാൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിൻ്റെ ഗ്രില്ല് തകർത്തായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങളാണ് മോഷ്ടാവ് കവർന്നത്. അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. മോഷ്ടാവ് എത്തുന്ന വിവിധ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവത്തില്‍ മുജീബ് റഹ്മാൻ തൃത്താല പൊലീസിൽ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

YouTube video player