നന്ദൻകോട് കൂട്ടക്കൊല: കുറ്റപത്രം പ്രതിയെ വായിച്ചുകേൾപ്പിച്ചു, കുറ്റം നിഷേധിച്ച് കേദൽ ജിൻസൻ
കേസിൻ്റെ വിചാരണ നവംബർ 13ന് ആരംഭിക്കും. കേദൽ ജിൻസൺ രാജ കുറ്റം നിഷേധിച്ചു.
തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൺ രാജയെ കോടതിയിൽ കുറ്റപത്രം വായിച്ചു. കേസിൻ്റെ വിചാരണ നവംബർ 13ന് ആരംഭിക്കും. കേദൽ ജിൻസൺ രാജ കുറ്റം നിഷേധിച്ചു. പ്രതിയ്ക്ക് വിചാരണ മനസ്സിലാക്കാനുള്ള മാനസികനിലയുണ്ടെന്ന റിപ്പോർട്ട് കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് വിചാരണ നടപടികൾ ആരംഭിക്കുവാനുള്ള പ്രാഥമിക നിയമ നടപടി കോടതി ആരംഭിച്ചത്.
കൈവെട്ട് കേസിൽ എൻഐഎ നടപടി, ഇരിട്ടി സ്വദേശി കസ്റ്റഡിയിൽ; മുഖ്യപ്രതിക്ക് ഒളിത്താമസമൊരുക്കിയ ആൾ
തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. മുഖ്യപ്രതിയായ കേദലിനെതിരെ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍,മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.