എല്ലാ വകുപ്പുകളുടേയും കൈവശമുള്ള വാഹനങ്ങളുടെ വിശദ വിവരവും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ നമ്പരും നാളെ (ഓഗസ്റ്റ് 19) വൈകിട്ട് അഞ്ചിനകം കളക്ടറേറ്റിൽ നൽകണമെന്നും അറിയിപ്പുണ്ട്

തിരുവനന്തപുരം: പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഓഫിസുകൾ ഞായറാഴ്ചയും (ഓഗസ്റ്റ് 19) പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓഫിസുകളിലെ ജീവനക്കാർ, ഡ്രൈവർമാർ എന്നിവരുടെ ഹാജർ ഓഫിസ് മേധാവികൾ ഉറപ്പു വരുത്തണം. സർക്കാർ വാഹനങ്ങളും ജീവനക്കാരും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി സജ്ജരായിരിക്കണം. 

എല്ലാ വകുപ്പുകളുടേയും കൈവശമുള്ള വാഹനങ്ങളുടെ വിശദ വിവരവും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ നമ്പരും നാളെ (ഓഗസ്റ്റ് 19) വൈകിട്ട് അഞ്ചിനകം കളക്ടറേറ്റിൽ നൽകണമെന്നും അറിയിപ്പുണ്ട്.