Asianet News MalayalamAsianet News Malayalam

'വിളവെല്ലാം ദുരിതാശ്വാസത്തിന്'; ഷിഫ ഫാത്തിമയുടെ കുഞ്ഞ് മനസിലെ വലിയ സ്നേഹം

പഴം, പച്ചമുളക്, കോവക്ക, വെണ്ടക്ക, വഴുതനങ്ങ, പപ്പായ, പാവക്ക, പയര്‍ എന്നിവയാണ് കുട്ടി കര്‍ഷക നല്‍കിയത് 

kerala flood relief donation shifa fathima
Author
Kayamkulam, First Published Aug 14, 2019, 11:39 PM IST

കായംകുളം: കുഞ്ഞ് കര്‍ഷകയുടെ വിളവ് ഇപ്രാവിശ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക്. ഐക്യ ജംഗ്ഷന്‍ മേനാന്തറ വീട്ടില്‍ ഷൈജുവിന്‍റെ മകള്‍ ഷിഫ ഫാത്തിമയാണ് തന്‍റെ കൃഷി ഇടത്തില്‍ വിളഞ്ഞ പച്ചക്കറികള്‍ കായംകുളം നടക്കാവ് എല്‍പി സി ലെ ദുരിതാശ്വക്യാമ്പില്‍ നല്‍കിയത്. പിതാവിന്‍റെയും ഷിഫയുടേയും കൃഷി ഇടങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി വിളവ് എടുക്കുന്ന പച്ചകറികള്‍ ഹരിപ്പാട് ഗാന്ധിഭവനിലെ അമ്മമാര്‍ക്കാണ് നല്‍കി വരുന്നത്.

ഇപ്രാവശ്യം വിളവ് എടുത്തപ്പോള്‍ കുഞ്ഞ് മനസിന് തോന്നിയതാണ് പ്രളയത്തില്‍ വിഷമിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അവ നല്‍കാമെന്ന്. വീട്ടുകാരോട് ഈ കാര്യം അറിയിച്ചപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയിരുന്നു. പഴം, പച്ചമുളക്, കോവക്ക, വെണ്ടക്ക, വഴുതനങ്ങ, പപ്പായ, പാവക്ക, പയര്‍ എന്നിവയാണ് കുട്ടി കര്‍ഷക നല്‍കിയത്. 2018 ലെ കൃഷിഭവനിലെ കുട്ടി കര്‍ഷകക്കുള്ള അവാര്‍ഡും ഞാവക്കാട് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഷിഫ ഫാത്തിമക്കായിരുന്നു.

Follow Us:
Download App:
  • android
  • ios