പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും വീടുകളിലാണ് മഹാശുചീകരണം ആരംഭിച്ചത്. രണ്ട് ദിവസം കൊണ്ട് അന്‍പതിനായിരം വീടുകള്‍ ശുചിയാക്കുകയാണ് ലക്ഷ്യം.
ആലപ്പുഴ: കുട്ടനാട്ടിൽ ഇന്ന് നടന്ന ശുചീകരണത്തിൽ പങ്കാളികളായത് അരലക്ഷം പേർ. ജില്ലയ്ക്ക് പുറത്തുനിന്ന് തന്നെ പതിനയ്യായിരത്തോളം പേർ ശുചീകരണത്തിനായി എത്തി. ഭക്ഷണപ്പൊതികൾ കയറ്റാനും ബോട്ടുകൾ തയ്യാറാക്കാനും പ്രത്യേക സംവിധാനം തന്നെ ഒരുക്കി.
മൈക്കിൽ അനൗൺസ് ചെയ്യുന്നതനുസരിച്ച് നിയോഗിക്കപ്പെട്ടവർ അതത് ബോട്ടുകളിലും ജങ്കാറിലും പോയി. ആവശ്യമായ ഭക്ഷണ സാധനങ്ങളും വെള്ളവും പോകുന്നവർക്ക് നൽകി വിടുകയായിരുന്നു. മുട്ട, പുഴുങ്ങിയ ഏത്തപ്പഴം, ചപ്പാത്തി, വെജിറ്റബിൾ കറി, ഉപ്പുമാവ് തുടങ്ങി ബിസ്‌ക്കറ്റും ബ്രണ്ടും ഉൾപ്പെടെയാണ് ബോട്ടുകൾ പുറപ്പെട്ടത്.
പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും വീടുകളിലാണ് മഹാശുചീകരണം ആരംഭിച്ചത്. രണ്ട് ദിവസം കൊണ്ട് അന്‍പതിനായിരം വീടുകള്‍ ശുചിയാക്കുകയാണ് ലക്ഷ്യം. ശുചീകരണത്തില്‍ പതിനായിരം പേര്‍ ആലപ്പുഴക്ക് പുറത്തെ ജില്ലകളില്‍നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളാണ്. ഇലക്ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, ആശാരിമാര്‍ എന്നിങ്ങനെ വിവിധ സംഘങ്ങളായാണ് ശുചീകരണം നടത്തുന്നത്.
ജില്ലാ ഭരണകൂടവും തദ്ദേശഭരണസ്ഥാപന പ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ചേര്‍ന്നുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലുള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. ശുചീകരണം പൂര്‍ത്തിയാക്കിയ വീടുകളിലേക്ക് 30ന് ആളുകളെ തിരിച്ചയയ്ക്കും. വീടുകളിലേക്ക് തിരികെ പോകാന്‍ കഴിയാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റും.
